കണ്ണൂർ: കണ്ണൂർ നഗരത്തില്‍ 2 കിലോ ഗ്രാം കഞ്ചാവും 95 ഗ്രാം MDMA യും 333മില്ലി ഗ്രാം LSD സ്റ്റാമ്പുവുമായി ഉത്തർപ്രദേശ് സ്വദേശി പിടിയില്‍.എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം സിവില്‍ എക്സൈസ് ഓഫീസർ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ സർക്കിള്‍ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പി യും പാർട്ടിയും കണ്ണൂർ ടൌണ്‍ ഭാഗത്തു നടത്തിയ പരിശോധനയില്‍ താളിക്കാവ് പരിസരത്ത് വെച്ച് 2 കിലോ ഗ്രാം കഞ്ചാവും 95 ഗ്രാം MDMA യും 333മില്ലി ഗ്രാം LSD സ്റ്റാമ്ബുവുമായി ഉത്തർപ്രദേശ് വരാണസി സ്വദേശി ദീപു സഹാനി ( വയസ്സ് -24/2024)*എന്നയാളെ*അറസ്റ്റ് ചെയ്തു.
കണ്ണൂർ ടൌണ്‍ ഭാഗത്തും പരിസര പ്രദേശങ്ങളിലും മയക്കു മരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ദീപു സഹാനി. വളരെ ആസൂത്രിതമായി വിവിധയിനം മയക്കു മരുന്ന് വ്യാപാരം നടത്തുന്ന പ്രതിനിരവധി മയക്കു മരുന്ന് കേസിലെ പ്രതിയാണ്. ഒരു മാസം മുമ്പ് ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങിയതാണ് പ്രതി.തൊണ്ടിമുതലുകളും കസ്റ്റഡിയില്‍ എടുത്ത് കേസ് കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസില്‍ ഓഫീസില്‍ U/s 22(C),20(b)(ii)(B )of NDPS Act 1985 പ്രകാരംകേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ണൂർ JFCM l കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.