മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ വണ്ടൂരിലെ ശാന്തി നഗർ എന്ന കൊച്ചു ഗ്രാമം.പശ്ചിമഘട്ടമലനിരകളുടെ താഴ് വാരം പ്രശാന്ത സുന്ദരം .വണ്ടൂരിന്റെ മാണിക്യമാണ് നർത്തകിയും കോ – ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയുമായ സിന്ധു നാഥ്.നൃത്തത്തിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സിന്ധുനാഥിനെ ഇതുവരെ കൊണ്ടെത്തിച്ചത്.ചെറുപ്പം മുതൽക്കുതന്നെ നൃത്തം അഭ്യസിക്കുന്നുണ്ട് അച്ഛൻ കൃഷിക്കാരനായിരുന്നു. ഒരു ഇടത്തരം കർഷക കുടുംബം. നൃത്തം പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അന്നത്തെ കുടുംബ സാഹചര്യം പ്രതികൂലമായതിന്നാൽസ്ഥിര നൃത്ത പഠനം തുടരാൻ സാധിച്ചില്ല. എങ്കിലും 4വയസുമുതൽ 21 വയസുവരെ നൃത്തം ലോകത്ത് ഉണ്ടാരുന്നു.ക്ലബ്‌കൾ… നിരവധി സ്ഥാപനങ്ങൾ എന്നിവയുടെ വാർഷികങ്ങൾ… സ്കൂൾ പ്രോഗ്രാം എന്നിവിടങ്ങളിൽ പ്രോഗ്രാം ചെയ്തിരുന്നു. നിരവധി സ്റ്റേജുകൾ..സ്പോർട്സിലും,പഠനത്തിലും ഒരുപോലെ അഗ്രഗണ്യയായിരുന്നുസിന്ധു.നാലാം ക്ലാസിൽ LSS സ്കോളർഷിപ് എഴുതി കിട്ടി.ലഭിച്ചതോടെ 5,6 ,7 ക്ലാസുകളിൽ പഠനത്തിനുള്ള സ്കോളർ ഷിപ് പണം കൃത്യമായി ലഭിച്ചിരുന്നു. വിവാഹ ശേഷം നൃത്തത്തിനോട് അഭികാമ്യം ഭർത്താവിന് ഇല്ലാതിരുന്നതിനാൽ നൃത്തത്തിന് വിട്ടിരുന്നില്ല എന്നാലും സിന്ധുനാഥിന് നൃത്തത്തോടുള്ള താത്‌പര്യം ഒട്ടും കുറഞ്ഞില്ല.വിവാഹജീവിതത്തിൽ ഒരു സ്വർണ്ണ മുത്ത് പിറന്നു അഞ്ജന നാഥ് എന്ന പേരിട്ട ഒരു കൊച്ചു സുന്ദരി.മാതാവിന്റെ സൗന്ദര്യം അതുപോലെ പകർത്തിയെടുത്ത പെൺകുട്ടി എന്നാൽ വിധി നേരെ തിരിച്ചായിരുന്നു.ആ പെൺകുട്ടിയെ താലോലിക്കാനുള്ള അവസരം ദൈവം നൽകിയില്ല.അവൾ ഇന്ന് സ്വർഗ്ഗത്തിലാണ് വിസ്തൃതമായ നീലാകാശ താഴ്‌വരയിൽ അങ്ങകലെ ഒരു നക്ഷത്രം അങ്ങകലെ ഒരു നക്ഷത്രം താഴേക്ക് നോക്കിയിരിപ്പുണ്ട്.തന്റെ സ്നേഹനിധിയായ അമ്മയെ നോക്കി ….നൃത്ത ചുവടുകൾ ചിലങ്കയുടെ കിലുക്കം ഇവ ആസ്വദിച്ച് …അമ്മക്ക് സന്തോഷം നൽകികൊണ്ട് മരണത്തിനു ഒരു വാതിൽ മാത്രമാണുള്ളത് സ്മരണയുടെ ഓർമയുടെ ഒരേഒരു വാതിൽ .അത്‌അടഞ്ഞുകിടന്നാലും തുറന്നു കിടന്നാലും ദുഃഖം മാത്രമാണ് എന്നാൽ സിന്ധുനാദിനു സ്മരണയുടെ വാതിൽ പുഞ്ചിരി തൂകി നിത്യപ്രഭയായി നിൽക്കുകയാണ് അങ്ങ് ദൂരെ കാതങ്ങൾക്കപ്പുറത് …സ്വർഗ്ഗ പുത്രിയായി മകൾ. 20 വർഷത്തിനുശേഷം ഭർത്താവിൻെറ മനംമാറ്റം മോഹിനിയാട്ടം അഭ്യസിച്ചു കൊള്ളാൻ പറഞ്ഞു. അങ്ങനെ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ ഉണ്ണിക്കണ്ണന്റെ തിരു മുന്നിൽ മോഹിനിയാട്ടത്തിലൂടെ അരങ്ങേറ്റം.മോഹിനിയാട്ടം ,ഭരതനാട്യം,തെയ്യം എന്നി നൃത്തകലകൾ സിന്ധുനാഥിന് അനായാസമായി കൈകാര്യം ചെയ്യാൻ സാധിക്കും….ആദ്യ ഗുരു ഇന്ദിരാണി ടീച്ചർ അവരാണ് നൃത്താലോകത്തേക്ക് 5ത്തെ വയസ്സിൽ കൈപിടിച്ചത്. പിന്നീട്നിലമ്പൂർ സംഗീത നാട്യഭവനിലെ ഗീത സുകുമാരൻ ആയിരുന്നു.ഗുരു. പിന്നീട് കലാമണ്ഡലം വീണ വാരിയർ… അവിടെ നിന്നാണ് മോഹിനിയാട്ടത്തിന്റെ ബാല പാഠങ്ങൾ പഠിച്ചത്. ലാസ്യ… ശ്രിങ്കാര നൃത്തം അതാണ് മോഹിനിയാട്ടം. ഇപ്പോൾ മോഹിനിയാട്ടത്തിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ഷോർട് ഫിലിം. സ്റ്റേറ്റ് അവാർഡ്.നാട്യമായൂരി … ഷോർട് ഫിലിം ഗ്ലോബൽ എക്സലൻസി അവാർഡ്.പ്രശസ്തി പത്രം . കലാകൈരളി കോഴിക്കോട്ടിന്റെ നൃത്തരാണി അവാർഡ്. എന്നിങ്ങനെ. ഇപ്പോൾ അല്പം സ്വല്പം എഴുതും ഉണ്ട്. എന്റെ ആദ്യ ലിറിക്. കളഭനിലാവ്…റിലീസ് ചെയ്തു.
ജീവിതം മുഴുവൻ നൃത്ത ഉദ്യാനത്തിലെ ഒരു സ്വർണ്ണ ശലഭമായി പാറാനാണ് മോഹം.വണ്ടൂരിന്റെ സുവർണ്ണ ചകോരമായി എന്നും സിന്ധുനാഥ്.ഭഗവാന്റെ അനുഗ്രഹത്താൽ ഈ സൂര്യൻ ജീവിത വിഹായസ്സിൽ എന്നും നീണ്ട നാൾ പ്രശോഭിക്കട്ടെ..