തിരുവനന്തപുരം : ശിവസേന നേതാവ് ബാലാ സാഹിബ് താ ക്കറെ യുടെ പത്താം ചരമ വാർഷികം തലസ്ഥാനത്തു ആറ്റുകാൽ വിശ്വരൂപ്ആ ഡിറ്റോറിയത്തിൽ 17ന് വിവിധ പരിപാടികളോടെ ആചരിക്കും.17ന് വൈകുന്നേരം 6മണിക്ക് നടക്കുന്ന അനുസ്മരണസമ്മേളനം മഹാരാഷ്ട്ര വിദ്യാ ഭ്യാസ മന്ത്രി ദീപക് വസന്ത് കേ സർക്കർ ഉദ്ഘാടനം ചെയ്യും. ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗം ആയി ചടങ്ങിൽ നിരവധി പേർക്ക് സഹായങ്ങൾ നൽകും. ജില്ലാ പ്രസിഡന്റ് ആറ്റുകാൽ സുനിലിന്റെ അധ്യക്ഷതയിൽ ആണ് പരിപാടി.ശിവസേന സംസ്ഥാന കോർഡിനേറ്റർ അഡ്വക്കേറ്റ് പേരൂർക്കട ഹരികുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി കാലടി ബൈജു തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. അഡ്വക്കേറ്റ് പേരൂർക്കട ഹരികുമാർ, ആറ്റുകാൽ സുനിൽ, ഹരി ശാസ്‌ത മംഗലം, തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.