വര്‍ക്കല:വര്‍ക്കല വെട്ടൂര്‍ കല്ലുമ്മല കുന്നില്‍ പ്ലേ സ്‌കൂളില്‍ പോകാന്‍ മടിച്ച മൂന്ന് വയസുകാരിയെ തല്ലിച്ചതച്ച് മുത്തശ്ശിയുടെ ക്രൂരത.കുഴിവിള വീട്ടില്‍ സരസമ്മ (65) ആണ് മകള്‍ ബിജിരാധയുടെ കുഞ്ഞിനെ വടികൊണ്ട് ദേഹമാസകലം മര്‍ദ്ദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്തരയോടെ നടന്ന സംഭവം ഇന്നലെയാണ് സോഷ്യല്‍മീഡിയ വഴി പുറത്തെത്തിയത്. അടിയേറ്റ് ദയനീയമായി നിലവിളിച്ച് പ്ലേസ്‌കൂളില്‍ പോകാമെന്നു പറയുന്ന കുഞ്ഞിനെ സരസമ്മ വീണ്ടും മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ട അയല്‍വാസികളില്‍ ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി,സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.