തിരുവനന്തപുരം: ദേശീയ വാസ്‌കുലര്‍ ദിനത്തോടനുബന്ധിച്ച് വാസ്‌കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യ (വിഎസ്‌ഐ) തിരുവനന്തപുരത്ത് വാക്കത്തോണ്‍ സംഘടിപ്പിച്ചു. അവയവഛേദം തടയല്‍, രക്തക്കുഴലുകളുടെ ആരോഗ്യ അവബോധം എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരുന്നു വാക്കത്തോണ്‍. കവടിയാര്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച വാക്കത്തോണില്‍ നാനൂറോളം പേര്‍ പങ്കെടുത്തു. വാസ്‌കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.ആര്‍.സി. ശ്രീകുമാര്‍ വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം ഉള്‍പ്പെടെ 30 നഗരങ്ങളിലായി 15,000 ത്തിലധികം പേര്‍ പങ്കെടുത്ത ദേശീയ വാക്കത്തോണിന്റെ ഭാഗമായിരുന്നു
പരിപാടി.
ക്യാപ്…………
ദേശീയ വാസ്‌കുലര്‍ ദിനത്തോടനുബന്ധിച്ച് വാസ്‌കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യ കവടിയാര്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച വാക്കത്തോണ്‍ വാസ്‌കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.ആര്‍.സി. ശ്രീകുമാര്‍ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.