വെഞ്ഞാറമൂട്: നിരവധി കേസുകളിലെ പ്രതികളായ നാലുപേരെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ പന്തലക്കോട് ജോളി ഭവനില്‍ ജോയി (36), പന്തലക്കോട് വാഴോട്ട് പൊയ്ക വീട്ടില്‍ പ്രസാദ് (39), പന്തലക്കോട് ജെ.എസ് ഭവനില്‍ സുജി ജോണ്‍ (36), വേറ്റിനാട് വിശ്വാസ് ഭവനില്‍ ഉദയസൂര്യന്‍ (38) എന്നിവരാണ് അറസ്റ്റിലായത്.ജനുവരി 22ന് അനധികൃത മണ്ണ് കടത്തുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ വട്ടപ്പാറ കുറ്റിയാണി ശിശിരം വീട്ടില്‍ മോഹനനെ വീട്ടില്‍ കയറി അക്രമിക്കുകയും കുറ്റിയാണി സ്വദേശി ഷജീറിനെ പോത്തന്‍കോട് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
അക്രമണത്തിനിരയായവര്‍ അന്നുതന്നെ െപാലീസില്‍ പരാതി നല്‍കുകയും െപാലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് െപാലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഇടുക്കിയിലുണ്ടന്ന് മനസ്സിലാക്കി അവിടെയെത്തി സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റില്‍ നിന്ന് നാല് പേരെയും പിടികൂടുകയായിരുന്നു.