എരുമപ്പെട്ടി: ഭൂമി തരം മാറ്റാനായി ശുപാര്‍ശ ചെയ്യുന്നതിന് 25,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട കൃഷി ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി.എരുമപ്പെട്ടി കൃഷി ഓഫീസറായ കൊല്ലം ആയൂര്‍ ‘തീര്‍ത്ഥ’ത്തില്‍ എസ്.ഉണ്ണിക്കൃഷ്ണപിള്ളയാണ് (53) പിടിയിലായത്. എരുമപ്പെട്ടി കൃഷി ഭവന്‍ പരിധിയിലെ വീട്ടമ്മ, തന്റെയും മക്കളുടെയും പേരിലുള്ള ഭൂമി തരം മാറ്റാനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്ഥലം പരിശോധന നടത്തി ശുപാര്‍ശ ചെയ്യാനായി 25,000 രൂപ നല്‍കണമെന്ന് കൃഷി ഓഫീസര്‍ വീട്ടമ്മയോട് ആവശ്യപ്പെടുകയായിരുന്നു.ഈ വിവരം നാട്ടിലെ പൊതുപ്രവര്‍ത്തകനായ റെനോള്‍ഡിനെ അറിയിച്ച ശേഷം വീട്ടമ്മ വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടി നല്‍കിയ നോട്ടുകള്‍ വീട്ടമ്മയില്‍ നിന്ന് ഉണ്ണിക്കൃഷ്ണപിള്ള വാങ്ങുമ്പോള്‍, സമീപത്ത് മറഞ്ഞിരുന്ന വിജിലന്‍സ്സംഘം കൈയോടെ പിടികൂടി. തൃശൂരിനടുത്ത് മിണാലൂരിനടുത്താണ് നാലുവര്‍ഷമായി ഉണ്ണിക്കൃഷ്ണപിള്ള താമസിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈ മാസം 31 വരെ റിമാന്‍ഡ് ചെയ്തു.