ഉരുള്‍പൊട്ടല്‍ നാശം വിതച്ച കോഴിക്കോട് വിലങ്ങാട് ശക്തമായ മഴയും മലവെള്ളപ്പാച്ചൽ ;തുടർന്ന് 20 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

നാദാപുരം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച കോഴിക്കോട് വിലങ്ങാട് ശക്തമായ മഴയും മലവെള്ളപ്പാച്ചിലും.തുടർന്ന് 20 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.വിലങ്ങാട് പാരിഷ് ഹാള്‍, മഞ്ഞക്കുന്ന് പാരിഷ് ഹാള്‍ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചത്.ചൊവ്വാഴ്ച പുലർച്ചെയാണ് മലയാരത്തെ ഭീതിയിലാക്കി കനത്തമഴ പെയ്തത്. മലവെള്ളപ്പാച്ചിലില്‍ വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. അതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു. വന മേഖലയിലും അതിശക്തമായ മഴ തുടരുകയാണെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ജൂലൈ 31ന് വിലങ്ങാടുണ്ടായി ഉരുള്‍പൊട്ടലില്‍ വൻ നാശമാണ് വിതച്ചത്. 14 വീടുകള്‍ പൂർണമായും ഒലിച്ചുപോവുകയും 313 വീടുകള്‍ വാസയോഗ്യമല്ലാതാവുകയും ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 + 2 =