ചരിത്രപ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ചെന്തിട്ടദേവി ക്ഷേത്രത്തിലെ ഗ്രാമഅഭിഷേകചിറപ്പ് ഇന്ന് നടക്കും.രാവിലെ 8മണിക്ക് ചിന്ന ചാലൈ ഗ്രാമത്തിൽ നിന്നും അഭിഷേകദ്രവ്യങ്ങളും ആയി ക്ഷേത്രത്തിലേക്കു എഴുന്നള്ളത്ത്.10മണിക്ക്കലശപൂജ, ദീപാരാധന,വൈകുന്നേരം 4.30ക്ക് ദേവിയുടെ മംഗള സ്നാനത്തിനുള്ള എഴുന്നള്ളത്ത്,രാത്രി 9മണിക്ക് ചിന്ന ചാലൈ ഗ്രാമത്തിൽ നിന്നും ചെന്തിട്ട ദേവി ക്ഷേത്രത്തിലേക്കു ദേവിയുടെ തിരിച്ചു എഴുന്നള്ളത്ത്,രാത്രി 10ന് പ്രസന്ന പൂജ, മംഗളഗുരുതി എന്നിവ ഉണ്ടായിരിക്കും എന്ന്ചാലൈ ബ്രാഹ്മണ സമുദായം പ്രസിഡന്റ് എൻ ലക്ഷ്മണ അ യ്യർ,സെക്രട്ടറി വി എൽ ഹരിഗണേഷ് എന്നിവർ അറിയിച്ചു.