(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- കന്യാകുമാരിയിൽ വിവേകാനന്ദൻ പാറയും, തിരുവള്ളുവർ പ്രതിമ നിൽക്കുന്ന പാറയും ബന്ധിപ്പിച്ചു കണ്ണാടി പ്പാലം വരുന്നു.37കോടി രൂപ ചിലവാക്കി യാണ് ഈ കണ്ണാടി പാലം നിർമ്മിക്കുന്നത്.പാലം നിർമ്മാണത്തിന്റെ അവസാന ഘട്ട പണികൾ ഏകദേശം പൂർത്തി ആയിരിക്കുകയാണ്. പാലം വരുന്നതോടെ കന്യാകുമാരിയിൽ എത്തുന്ന വിനോദ സഞ്ചരികൾക്ക് വിവേകാനന്ദൻ പാറയും, തിരുവള്ളുവർ പ്രതിമസ്ഥാപിച്ചിരിക്കുന്ന പാറയും സന്ദർശിക്കാൻ ഉള്ള അവസരം ലഭിക്കും എന്നതാണ്.133അടി ഉയരത്തിൽ ആണ് തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.72മീറ്റർ നീളവും,10മീറ്റർ വീതിയും ഉള്ള തരത്തിൽ ആണ് കണ്ണാടി പാലത്തിന്റെ നിർമ്മാണം. പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗം ആയി 6തൂണുകൾ വിവേകാനന്ദൻ പാറക്കും, തിരുവള്ളുവർ പാറക്കും ഇടയിൽ നിർമിച്ചു കഴിഞ്ഞിട്ടുണ്ട്. ഉടൻ തന്നെ ഗ്ലാസ് പാലത്തിന്റെ പണികൾ പുരോഗമിക്കുന്നു.