തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷ തടവുകാരന്‍ ചികില്‍സയിലിരിക്കെ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി പന്തലഞ്ഞ് വിട്ടില്‍ ചെറുങ്ങോരന്‍ (81) ആണ് മരിച്ചത്. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രിസണേഴ്സ് സര്‍വൈലന്‍സ് വാര്‍ഡില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തി വരവെ ഇന്നലെ രാത്രിയാണ് മരിച്ചത്.മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പോക്സോ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷാ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു.