ഖത്തർ : ഖത്തറില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായാണ് ഖത്തര്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചത്.ഖത്തറില്‍ മെയ് 2 മുതല്‍ വാരാന്ത്യം വരെ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ ഉള്‍മേഖലകളില്‍ മണിക്കൂറില്‍ 30 നോട്ട് വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്.