വയനാട്ടിൽ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും സർവസ്വവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നാച്ചുറോപ്പതി യോഗ ഡോക്ടർമാരുടെ സംഘടനയായ ഇനിഗ്മയുടെ (INYGMA – Indian Naturopathy and Yoga Graduates Medical Association) കൈത്താങ്ങ്. ക്യാമ്പുകളിൽ തങ്ങുന്നവർക്കുള്ള അവശ്യ വസ്തുക്കൾ ഇനിഗ്മ സംസ്ഥാന പ്രസിഡൻ്റ് ഡോ ദിനേശ് കർത്ത കളക്ഷൻ സെൻ്ററായ കൽപ്പറ്റ മലയാള മനോരമ ഓഫീസിൽ എത്തി കൈമാറി.വരും ദിവസങ്ങളിൽ കൂടുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഇനിഗ്മ മുന്നോട്ട് വരുമെന്ന് അദ്ദേഹം അറിയിച്ചു. ദുരന്ത ബാധിതർക്ക് ഉളള പുനരധിവാസ പ്രവർത്തനങ്ങൾ , കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർക്ക് ഉളള കൗൺസലിംഗ് തുടങ്ങിയ കാര്യങ്ങളിൽ എന്തെല്ലാം നടപടികൾ കൈക്കൊള്ളണമെന്ന് സംഘടന ആലോചിച്ച് കൊണ്ടിരിക്കയാണെന്നും ഡോ കർത്ത അറിയിച്ചു.