തെക്കേക്കര :കനത്ത മഴയിൽ തെക്കേക്കര പ്രദേശത്ത് വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയ വേളയിൽ വെള്ളം തടഞ്ഞു നിന്ന കനകളിൽ നിന്ന് കല്ലും, മണ്ണും, മാലിന്യങ്ങളും, പ്ലാസ്റ്റിക് കുപ്പികളും നീക്കം ചെയ്ത് AlYF ഭഗത് സിങ്ങ് യൂത്ത് ഫോഴ്സ് പ്രവർത്തകർ. തെക്കേക്കര മുണ്ടയ്ക്കൽ കോളനി പ്രദേശത്ത് ചെറുതോടിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മതിൽ ഇടിഞ്ഞ് കല്ല് അടിഞ്ഞ് കൂടി വെള്ളം ഒഴുക്ക് തടസപ്പെട്ട് വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം വന്നപ്പോഴാണ് നാട്ടുകാർ വിവരം മെമ്പറെ അറിയിച്ചപ്പോൾ വി.കെ.വിനീഷിൻ്റെ നേതൃത്വത്തിൽ ഭഗത് സിങ് യൂത്ത് ഫോഴ്സ് അംഗങ്ങളും എത്തി മാലിന്യങ്ങളും കല്ലുകളും നീക്കം ചെയ്ത് വെള്ളത്തിന് സുഗമമായി ഒഴുകാനുള്ള സംവീധാനം ഉണ്ടാക്കി. ഈ പ്രദേശത്ത് മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്ന് വാർഡ് മെമ്പർ വി.കെ. വിനീഷ് അറിയിച്ചു.വി.കെ അനീഷ് പി.യു.ഹരികൃഷ്ണൻ, അഭിജിത്ത്, കെ.ടി.ദീപക്, ജഗൻ വി.പ്രദീപ് എന്നിവർ നേതൃത്വം നൽകി