ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ “പഴയ പഞ്ചപാണ്ഡവന്മാർ എവിടെ “…..? *കോടികളുടെ വില മതിക്കാൻ പറ്റാത്ത തടിയിൽ തീർത്ത പുരാവസ്തുവായി സൂക്ഷിക്കേണ്ട പ്രതിമകളെ “കാണ്മാനില്ല “

( അജിത് കുമാർ. ഡി )

തിരുവനന്തപുരം :-ലോക പ്രസിദ്ധി ആർജിച്ച ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പഴയ പഞ്ചപാണ്ഡവന്മാർ എവിടെ എന്നുള്ള ചോദ്യത്തിന് ആർക്കും ഉത്തരമില്ല. ഉത്തരം പറയേണ്ടവർ തന്നെ ഇന്നിപ്പോൾ “പൊട്ടൻ കളി “തുടരുകയാണ്.
കോടികളുടെ വില മതിക്കാൻ കഴിയാ ത്തതും ചരിത്ര പഴമയും, പുരാവസ്തു ആയി സൂക്ഷിക്കാപെടേണ്ടതും, പുത്തൻ തലമുറയ്ക്ക് ചരിത്ര പഠനത്തിന് ഉതകേണ്ടത് ആയ തടിയിൽ തീർത്ത പ്രതിമകളാണ് കാണാതായിരിക്കുന്നത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോട് അനുബന്ധിച്ചാണ് ക്ഷേത്രംമുഖ്യ നടയിൽ രാജ ഭരണം കാലം മുതൽക്കേ പഞ്ചപാണ്ടവർ മാരായ അർജുനൻ, ഭീമൻ, നകുലൻ, സഹദേവൻ, ധർമ്മ പുത്രർ എന്നീവരുടെ തടിയിൽ തീർത്ത കൂറ്റൻ പ്രതിമകൾ ക്ഷേത്രത്തിനു മുന്നിൽ കെട്ടി ഉയർത്തുന്നത്. രാജ ഭരണം കഴിഞ്ഞിട്ടും ഈ ആചാരം അണു വിട തെറ്റാതെ തുടർന്നു വന്നിരുന്നു. പഞ്ചപാണ്ടവന്മാരെ കാണുന്നതിനായി അനന്ത പുരിയിലെ ആ ബാല വൃദ്ധം ജനങ്ങളും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം പരിസരത്ത് എത്തുമായിരുന്നു. പൂർണ്ണമായി ഈട്ടി, തേക്ക്, പ്ലാവ് തുടങ്ങിയ തടികളിലാണ് കൂറ്റൻ പ്രതിമകൾ, തിരുമുഖങ്ങൾ, ഗദ തുടങ്ങിയ ആയുധങ്ങൾ ചെയ്തിട്ടുള്ളത്. ഉത്സവം കഴിയുമ്പോൾഈ തടികൾ പദ്മതീർദ ത്തിൽ ഇടുകയും, പിന്നീട് അടുത്ത വർഷം അതെടുക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു എന്നാണ് ഇതുമായി ബന്ധപെട്ടു പഴമക്കാർ പറയുന്നത്. ഇന്നാകട്ടെ തടിയിൽ തീർത്ത പഞ്ചപാണ്ഡവന്മാരെ കാണാനില്ല. പകരം കമ്പികളിൽ കോർത്തു വച്ചിരിക്കുന്നതും, ഫൈബർ പോലുള്ളവയിൽ നിർമിച്ച മുഖവും, അതിൽ നിർമിച്ച പ്രതിമ കഷ്ണങ്ങൾആണ് ഇന്നവിടെ ആർക്കും കാണാൻ കഴിയുന്നത്. കോടികളുടെ വിലമതിക്കാൻ പറ്റാത്ത മുഴുവൻ തടിയിൽ തീർത്ത പഞ്ചപാണ്ടവ ന്മാർ എവിടെ എന്നുള്ളചോദ്യത്തിനു ഏറെ പ്രസക്തി ഉയരുന്നു. പുരാ വസ്തു ആയി സംരക്ഷിച്ചു സൂക്ഷിക്കേണ്ട വ എവിടെ പോയി, ആരാണ് ഇതിനു പിന്നിൽ എന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ചു അന്വേഷണം അടിയന്തിരമായി നടത്തണം എന്നുള്ള ആവശ്യത്തിനു ശക്തി ഏ റുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one + two =