പരവൂര്‍: കാറില്‍ കയറുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.വര്‍ക്കല ഞെക്കാട് റോയല്‍ ഫാര്‍മസി ഉടമ ശ്രീലകം വീട്ടില്‍ പ്രേമാനന്ദ് (57) ആണ് മരിച്ചത്.പുത്തന്‍കുളം ബ്ലാക്ക് മരം ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. പുത്തന്‍കുളം പ്ലാവിള ക്ഷേത്രത്തിലെ ഉത്സവ പറമ്ബില്‍ നിന്നും സാധനം വാങ്ങിയ ശേഷം കാറിലേക്ക് കയറുന്നതിനിടയില്‍ അമിത വേഗതയിലെത്തിയ ഇരുചക്ര വാഹനം ഇടിയ്ക്കുകയായിരുന്നു.
തുടര്‍ന്ന്, പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും, കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.