മാനന്തവാടി മേഖലയിലെ ഹോട്ടലുകളിലും ചെറുകിട ഭക്ഷണശാലകളിലും വ്യാപക പരിശോധന

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ മുന്നോടിയായി മാനന്തവാടി മേഖലയിലെ ഹോട്ടലുകളിലും ചെറുകിട ഭക്ഷണശാലകളിലും വ്യാപക പരിശോധന നടത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍.തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തലപ്പുഴ ടൗണില്‍ വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന തട്ടുകട പരിശോധിച്ചതിനെ തുടര്‍ന്ന് പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയ ശേഷം കട പൂട്ടിയിടാന്‍ നിര്‍ദ്ദേശം നല്‍കി.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പെരിയ സാമൂഹികരോഗ്യ കേന്ദ്രവും വാളാട് പ്രാഥമികരോഗ്യ കേന്ദ്രവും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്.ചിക്കന്‍ കറി, ചിക്കന്‍ ഫ്രൈ തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു ഇവിടെ തട്ടുകട പ്രവര്‍ത്തിച്ചുവന്നിരുന്നത്. തലപ്പുഴ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഭക്ഷണ ശാലകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 + 5 =