തിരുവനന്തപുരം : എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴ കിട്ടിയേക്കും. പല ജില്ലകളിലും രാവിലെ മുതല്‍ മഴ ലഭിക്കുന്നുണ്ട്.
അതിനിടെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്. 30 സെന്‍റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.