കിളിമാനൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ അംബുലന്‍സ് ഇടിച്ച് ഗൃഹനാഥന്‍ മരിച്ചു. വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാല്‍ ചെമ്ബിട്ട വിള ഫിര്‍ദൗസില്‍ ഫസിലുദീന്‍(60)ആണ് മരിച്ചത്.ഇന്നലെ രാവിലെ 9.30 ന് വെഞ്ഞാറമൂട് നാഷണല്‍ സ്കാനിന് സമീപത്തു വച്ചായിരുന്നു അപകടം.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹവുമായി കിളിമാനൂരിലേക്ക് പോവുകയായിരുന്ന ശിവജി ആംബുലന്‍സ് സര്‍വീസിന്റെ ഉടമസ്ഥതയിലുള്ള വാഹനം ,പള്ളിയില്‍ പോകാനായി റോഡ് മുറിച്ചു കടന്ന ഫസിലുദീനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അതേ ആംബുലന്‍സില്‍ തന്നെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഫസിലുദീന്‍ മരിച്ചു.ഇതേ സ്ഥലത്ത് മറ്റൊരു ആംബുലന്‍സ് അപകടത്തില്‍ രണ്ടാഴ്ച മുന്‍പ് പിരപ്പന്‍കോട് സ്വദേശികളായ അച്ഛനും മകളും മരിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ശിവജി ആംബുലന്‍സിന്റെ ഡ്രൈവര്‍ പോങ്ങുമൂട് അര്‍ച്ചന നഗര്‍ സ്വദേശി സൂരജിനെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.