പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലും കാട്ടാന ആക്രമണം. കൂടപ്പെട്ടിയില്‍ ഇന്നലെ രാത്രിയിറങ്ങിയ ഒറ്റയാന്‍ വീട് തകര്‍ക്കാന്‍ ശ്രമിച്ചു.അട്ടപ്പാടി കൂടപ്പെട്ടി സുന്ദരസ്വാമിയുടെ വീടാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. രണ്ട് കുട്ടികളുള്ള കുടുംബം തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു.അതേസമയം ധോണിയില്‍ ഇന്നലെ രാത്രി വീണ്ടും പി.ടി സെവന്‍ കാട്ടാനയിറങ്ങി. പ്രദേശവാസിയായ ശാന്തയുടെ വീടിന് സമീപത്തായാണ് പി.ടി സെവന്‍ എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പി.ടി സെവനൊപ്പം ഉണ്ടായിരുന്ന രണ്ട് ആനകള്‍ ഇന്നലെ രാത്രിയില്‍ എത്തിയിട്ടില്ല. ഡോക്ടര്‍ അരുണ്‍ സക്കറിയ വയനാട്ടില്‍ നിന്നും എത്തിയില്‍ മാത്രമെ ആനയെ മയക്കുവെടി വയ്ക്കാന്‍ കഴിയൂ.ബുധനാഴ്ചയാണ് പി.ടി സെവനെ പിടികൂടുന്നതിനായി വയനാട്ടിലുള്ള സംഘമെത്തിയത്. കാട്ടാനകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നതിനാല്‍ ധോണി നിവാസികള്‍ ആശങ്കയിലാണ്.