കൊടൈക്കനാൽ : സുഖവാസകേന്ദ്രമായ കൊടൈക്കനാലില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 17 വയസ്സുള്ള യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.കൊടൈക്കനാല്‍ നായിഡുപുരം എംജിആർ നഗറിലെ എസ് മുഹമ്മദ് റിയാസാണ് ആക്രമണത്തിനിരയായത്. രാത്രി എട്ട് മണിയോടെ നായിഡുപുരം ഡിപ്പോയിലെ ഹോട്ടലിന് സമീപം നില്‍ക്കുമ്പോഴാണ് സംഭവം.
ഇയാളുടെ വയറ്റില്‍ കാര്യമായ മുറിവേറ്റിട്ടുണ്ട്. കാട്ടുപോത്തിന്റെ കുത്തേറ്റ് മുഹമ്മദ് റിയാസിന്റെ കുടല്‍ പുറത്തേക്ക് വന്നിരുന്നു. തുടർന്ന്, ഇയാളെ കൊടൈക്കനാല്‍ സർക്കാർ ആശുപത്രിയില്‍ എത്തിച്ചു, അവിടെ പ്രഥമശുശ്രൂഷ നല്‍കി തേനി സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.റിയാസ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് അധികൃതർഅറിയിച്ചു.