പൊന്നാനി :മുസ്ലീംലീഗിന്റെ പൊന്നാപുരം കോട്ട എന്ന് അറിയപ്പെടുന്ന ലോകസഭ മണ്ഡലമാണ് പൊന്നാനി. എക്കാലത്തെയും മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയാണ് ഇ.ടി മുഹമ്മദ് ബഷീർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ഹാട്രിക് നേട്ടം കൂടിയായിരുന്നു അത്. 1,81,569 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ.ടി. മുഹമ്മദ് ബഷീർ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവറിനെ തോൽപ്പിച്ചിരുന്നത്.ഇത്തവണ പൊന്നാനിയിൽ നിന്നും ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തേക്ക് മാറിയതിനാൽ യു ഡി എഫ് ഇറക്കിയിരിക്കുന്നത് സമദാനിയേയാണ് മണ്ഡലം മാറി വന്ന സമധാനിക്ക് മണ്ഡലം കാണാപാടമാണ് കാരണം കോട്ടക്കൽ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുത്തിരുന്നു.
എന്നാൽ 2019 – ൽ നിന്നും 2024-ലേക്ക് കാര്യങ്ങൾ എത്തുമ്പോൾ സമതാനിക്കും മുസ്ലീംലീഗിനും കാര്യങ്ങൾ അത്ര എളുപ്പമാകുകയില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ വച്ചു പരിശോധിച്ചാൽ, പതിനായിരത്തിൽ താഴെ മാത്രമാണ് യു.ഡി.എഫിനു ഈ മണ്ഡലത്തിൽ ലീഡുള്ളത്. ഒന്നു ആഞ്ഞുപിടിച്ചാൽ പൊന്നാനി എന്ന പൊന്നാപുരം കോട്ട പിടിച്ചെടുക്കാൻ തങ്ങൾക്കു പറ്റുമെന്ന വലിയ ആത്മവിശ്വാസം ഇടതുപക്ഷത്തിനും ഇപ്പോഴുണ്ട് അത് കൊണ്ടാണ് ലീഗിൽ നിന്നും രാജിവെച്ച ഹംസയെ തന്നെ നിറുത്തിയത്.
തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ, പൊന്നാനി, തൃത്താല – നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് പൊന്നാനി ലോകസഭ മണ്ഡലം. മത ന്യൂനപക്ഷങ്ങൾ കൂടുതൽ ഉള്ള മണ്ഡലമാണിത്. കൂടുതലും സുന്നി വിഭാഗക്കാരാണ് പൊന്നാനിയിലുള്ളത്. ഇരു സമസ്‌തകളുടെ വോട്ടും മുണ്ഡലത്തിൽ അതിനിർണ്ണായകമാണ്. എസ്ഡിപിഐ, പിഡിപി, വെൽഫെയർ പാർട്ടി തുടങ്ങിയവരുടെ വോട്ടുകളും ജയ പരാജയങ്ങളെ നിർണ്ണയിക്കുന്നതിൽ സ്വാധീനിച്ചേക്കും. തീരദേശ മണ്ഡലമായ പൊന്നാനിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും സാധാരണ ഗതിയിൽ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.
കാലങ്ങളിൽ നിന്നും വിഭിന്നമായി മലപ്പുറം ജില്ലയിലെ രാഷ്ട്രീയ കാലാവസ്ഥ ഇടതുപക്ഷത്തിനും അനുകൂലമായതിനാൽ പൊരിഞ്ഞ പോരാട്ടം തന്നെയാകും ഇത്തവണ നടക്കാൻ പോകുന്നത്. മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പിൽ പോലും ഒന്നര ലക്ഷത്തോളം വോട്ടുകളാണ് ലീഗിനു നഷ്ടമായിരിക്കുന്നത്.