ഡല്‍ഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷം. ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ശക്തമായ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.ഉത്തര്‍പ്രദേശിലെ ലഖ്നൗവിലു ഗാസിയബാദിലിം എട്ടുവരെയുള്ള ക്ലാസുകള്‍ക്ക് അവധിയാണ്.ബീഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് കുറഞ്ഞിട്ടുണ്ടെങ്കിലും പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവയുടെ ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് ശക്തമായി തന്നെ തുടരുകയാണ്.ഡല്‍ഹിയില്‍ സ്‌കൂളുകളില്‍ 9 മണിക്ക് ശേഷമായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. ഹരിയാനയില്‍ ശൈത്യകാല അവധി ഈ മാസം 18 വരെ നീട്ടി.