തിരുവനന്തപുരം: ആറ്റിങ്ങലില്‍ കുട്ടിയുടെ കാലില്‍ നിന്നും പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റില്‍. മണ്‍ട്രോ തുരുത്ത് പുത്തനാറിനു സമീപം ശങ്കരം പള്ളി തോപ്പില്‍ സിന്ധു ആണ് അറസ്റ്റിലായത്.24ാം തിയതിയാണ് സംഭവം നടന്നത്. ആറ്റിങ്ങല്‍ പാലസ് റോഡിലുള്ള മോഡേണ്‍ ബേക്കറിയില്‍ വെച്ചാണ് കുട്ടിയുടെ കാലിലെ പാദസരം നഷ്ടപ്പെട്ടതായി മാതാപിതാക്കള്‍ മനസ്സിലാക്കുന്നത്.പള്ളിക്കല്‍ സ്വദേശിനി ആയ ഷെഫീനയുടെ കുട്ടിയുടെ കൊലുസാണ് മോഷണം പോയത്. ബേക്കറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഈ സമയം ചാര നിറത്തിലുള്ള ചുരിദാര്‍ ടോപ്പും ചുവന്ന നിറത്തിലുള്ള പാന്റും ഷാളും ധരിച്ചിരുന്ന സ്ത്രീയാണ് മോഷണം നടത്തിയതെന്ന് മനസ്സിലാവുകയായിരുന്നു.