എറണാകുളം: വീടുകളില്‍ ജോലിക്ക് നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തിയ സ്ത്രീ പിടിയില്‍. ആരക്കുഴ പെരുമ്പല്ലൂര്‍ മാനിക്കല്‍ വീട്ടില്‍ ആശ (41) യാണ് പുത്തന്‍കുരിശ് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് മോഷണം നടന്നത്. കോലഞ്ചേരി സ്വദേശികളായ ചാള്‍സ്, ബെന്നി എന്നിവരുടെ വീടുകളില്‍ നിന്നാണ് സ്വര്‍ണ്ണം മോഷ്ടിച്ചത്. ബെന്നിയുടെ വീട്ടില്‍ നിന്ന് ഒമ്പതു പവനും, ചാള്‍സിന്റെ വീട്ടില്‍ നിന്നും പതിമൂന്ന് പവനുമാണ് കവര്‍ന്നത്. മോഷ്ടിച്ച ആഭരണങ്ങള്‍ കോലഞ്ചേരിയിലുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ വില്‍ക്കുകയും പണയം വയ്ക്കുകയും ചെയ്തു.