കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കൊടുവള്ളികിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്.വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു.ഇതിന് മുൻപ് ആവിലോറയിലും സ്ത്രീക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീലയ്ക്കാണ് (58) മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.