സ്കൂൾ പാചക തൊഴിലാളി വനിതയെ വ്യാജ ആരോപണം ഉന്നയിച്ചു പിരിച്ചുവിട്ടു- അധികൃതരിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ ജീവിതം “ആത്മഹത്യയുടെ വക്കിൽ “

പത്തനംതിട്ട :തിരുവല്ല ഡിഡി യുടെ കിഴിൽ പത്തനംതിട്ട എ. ഇ. ഒ നിയന്ത്രണത്തിൽ കോട്ട മൺപാറ UPSവർഷങ്ങളായി സ്കൂൾ പാചക തൊഴിലാളിയായിജോലി ചെയ്തിരുന്ന സുഭാ ഷിണിയെ വ്യാജ ആരോപണം ഉന്നയിച്ചു പിരിച്ചു വിട്ടിട്ടു ഒരു വർഷം. നീതിക്കായി എ. ഇ.ഒ ഉൾപ്പെടെ ഉള്ളവരെ സമീപിച്ചെങ്കിലും ആരിൽ നിന്നും നീതി ലഭിച്ചിച്ചെല്ലെന്നു സുഭാഷിണി ആരോപിക്കുന്നു. സ്കൂളിലെ ഹെഡ്മിസ്ട്രെസ്ബെറ്റി ടീച്ചർ ആണ് തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചു ജോലിയിൽ നിന്നുംതന്നെ പുറത്താക്കി യതിന് ശേഷം അവരുടെ വീ ട്ടിൽ പാചകജോലിചെയ്ത സ്ത്രീയെ ജോലിയിൽ തിരുകി കയറ്റി സുഭാഷിണി മദ്യപിച്ചു ജോലിക്ക് എത്തി എന്നു പറഞ്ഞാണ് അവരെ പുറത്താക്കിയത്.എ ന്നാൽ മതിയായ തെളിവുകൾ ഇല്ല സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റി ഒരു നോട്ടീസ് കൊടുക്കുകയോ, അതിന്മേൽ അന്വേഷണം നടത്തുകയോ ചെയ്‌തിട്ടില്ല. പുതിയ ആളുടെ നിയമനത്തിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയസർ ക്കുലർ അനുസരിച്ചാണ് തീ രുമാനം എടുക്കുന്നത് എന്നാൽ സെർക്യൂലറിന് പുല്ലു വില കൽപ്പിച്ചാണ് ഹെഡ്മിസ്ട്രെസ് തന്റെ സ്വന്തം ഇഷ്ടക്കാരിയെ ജോലിക്ക് എടുത്തത് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടു അവർ സ്കൂൾ പാചക തൊഴിലാളി സംയുക്ത സംഘടന ജനറൽ സെക്രട്ടറി കൃഷ്ണ കുമാറിന് നിവേദനം നൽകുകയും, സംഘട ന ഈ വിഷയം അധികരികളെ അറിയിച്ചെങ്കിലും അധികൃതർ ഇതിൽമേൽ ഉരുണ്ടു കളിക്കുക ആണെന്ന് സംഘടന ഭാരവാഹികൾ കുറ്റ പ്പെടുത്തി വിഷയം പത്തനംതിട്ട എ ഈ ഒ ഇരുകുട്ടരെയും ഇരുത്തിചർച്ച ചെയ്തു പരിഹരിക്കാം എന്ന് പറഞ്ഞു എങ്കിലും പിന്നീട് ആ ഉദ്യോഗസ്ഥൻ ഹെഡ്‌ മിഡ്രസ്സിന് കൂട്ടുനിന്നു വഞ്ചിച്ചു . തെറ്റ് ചെയ്യാത്ത തന്നെ കുറ്റക്കാരിയാക്കി ജോലിയിൽ നിന്നും പിരിച്ചു വിട്ടതിൽ ഹെഡ്മിസ്ട്രെസ് lതന്റെ രഹസ്യ അജണ്ട നടപ്പിലാക്കാൻ ആണെന്നും അവർ ആരോപിക്കുന്നു. കഴിഞ്ഞഒരു വർഷക്കാലം നീതിക്കായി കയറി ഇറങ്ങുന്ന സുഭാഷിണക്ക് ഇനി യെങ്കിലും ജോലി ലഭിച്ചില്ലെങ്കിൽ തങ്ങളുടെ ജീവിതം ആത്‍മഹത്യ യുടെ വക്കിൽ ആണെന്ന് അവർ പറയുന്നു. അവർക്കു നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ സംഘടന പ്രക്ഷോഭപരിപാടികൾ ആരംഭിക്കും

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − 12 =