കൊച്ചി: കൊച്ചിയിലെ ഹോട്ടല്‍ റൂമില്‍ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശ്ശേരി സ്വദേശി രേഷ്മ (27) യാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ ബാലുശേരി സ്വദേശി നൗഷാദിനെ (31) പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലില്‍ ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു. രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. രേഷ്മ എറണാകുളത്ത് ലാബ് അറ്റൻഡര്‍ ആണെന്നാണ് വിവരം.നൗഷീദ് ഹോട്ടലില്‍ കെയര്‍ ടേക്കറാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നൗഷീദ് പറയുന്നതെന്നും പൊലീസ് അറിയിച്ചു.