ആലപ്പുഴ: പ്രസവം നിർത്തല്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചത് ശസ്ത്രക്രിയയ്ക്കിടയിലെ സങ്കീർണതകളെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ആലപ്പുഴ പഴവീട് സ്വദേശി ആശാ ശരത്താണ് പ്രസവ നിർത്തല്‍ ശസ്ത്രക്രിയക്കിടെ ആരോഗ്യ സ്ഥിതി വഷളായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ബോർഡ് രൂപീകരിച്ച് വിശദമായി അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ആശയെ ശസ്ത്രക്രിയയ്‌ക്കായി കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുരുഷ ഡോക്ടർ ആണ് സർജറിക്ക് നേതൃത്വം നല്‍കിയത്. സർജറിക്കിടെ പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളായി. പിന്നീട് ഒരു മണിക്കൂറോളം വൈകി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പ്രവേശിപ്പിച്ച ആശ ശനിയാഴ്ച വൈകിട്ടോടെ മരിച്ചു. ശസ്ത്രക്രിയ കിടയുണ്ടായ വീഴ്ചയാണ് ശസ്ത്രക്രിയ കിടയുണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കളുടെ ആരോപണത്തില്‍ കളക്ടർ ഇടപെട്ടു. വിദഗ്ധ ഡോക്ടർമാരുടെ’ സാന്നിധ്യത്തില്‍ ആയിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്.ബന്ധുക്കളുടെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള പ്രാഥമിക റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓപ്പറേഷനിടെ സങ്കീർണതകള്‍ ഉണ്ടായെന്ന് റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ എന്തുതരം സങ്കീർണതയാണെന്ന് റിപ്പോർട്ടില്‍ വ്യക്തമല്ല. ആന്തരിക അവയവങ്ങളുടെ പ്രവർത്തന നിലച്ചതും തലച്ചോറില്‍ നീർക്കെട്ട് ഉണ്ടായതും ഹൃദയാഘാതം സംഭവിച്ചതും മരണത്തിനിടയാക്കിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.