ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജഫ്‌ഗഡിലെ ഹോട്ടലിലെ ഫ്രീസറിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.സംഭവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ഉടമ സഹില്‍ ഗെലോട്ടിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡല്‍ഹി ഉത്തം നഗര്‍ സ്വദേശിനിയായ 25 വയസുകാരിയാണ് കൊല്ലപ്പെട്ടത്. യുവതിയുമായി സഹില്‍ അടുപ്പത്തിലായിരുന്നു. അതിനിടെ, ഇയാള്‍ക്ക് മറ്റൊരു വിവാഹാലോചന ശരിയായി. ഈ വിവരം അറിഞ്ഞ യുവതി തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് സഹിലുമായി വഴക്കിട്ടു. ക്ഷുഭിതനായ സഹില്‍ യുവതിയെ തല്ലിക്കൊന്ന് ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു.