ജാർഖണ്ഡ് : ജാര്‍ഖണ്ഡില്‍ വനിതാ മാധ്യമ പ്രവര്‍ത്തയ്ക്ക് വെടിയേറ്റു. റാഞ്ചിയിലെ ഒരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് സംഭവം.ഭര്‍ത്താവുമായുണ്ടായ വഴക്കിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതി സ്വയം വെടിവച്ചതാണോ ഭര്‍ത്താവ് വെടിവച്ച് പരിക്കേറ്റതാണോയെന്ന് വ്യക്തമല്ല. ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലാണ്. ബോധം തെളിഞ്ഞ ശേഷം മൊഴിയെടുത്താലെ സംഭവത്തില്‍ വ്യക്തത വരൂ.