എറണാകുളം : എറണാകുളത്ത് കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളി മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി പ്രദീപാണ് (45) മരിച്ചത്.എറണാകുളം കടുങ്ങല്ലൂര്‍ മുപ്പത്തടത്താണ് അപകടമുണ്ടായത്.കോണ്‍ക്രീറ്റ് ജോലി പൂര്‍ത്തിയായ ശേഷം വൃത്തിയാക്കാനായി മെഷീന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് കഴുകാന്‍ ശ്രമിക്കുന്നതിനിടെ ആണ് ദാരുണ സംഭവമുണ്ടായത്. അപകടം നടന്ന ഉടന്‍ തന്നെ മരണം സംഭവിച്ചു.