തിരുവനന്തപുരം:കേരള സർക്കാർ വനം വകുപ്പിന്റെ കഴിഞ്ഞ വർഷത്തെ വനമിത്ര അവാർഡ് ജേതാക്കളായ വൈൽഡ് ലൈഫ് ആന്റ് നേച്ചർ കെയർ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു പൂജപ്പുര തിരുമല റോഡിൽ പള്ളിമുക്കിൽ റോഡിന്റെ വശങ്ങളിലായി സംഘടനയുടെ നേതൃത്വത്തിൽ ഫലവ്യക്ഷ തൈകൾ നട്ടുപിടിപ്പിച്ചു പരിപാടിയുടെ ഉൽഘാടനം ട്രഷറർ ജോജി ലോപ്പസും ജോയിന്റ് സെക്രട്ടറി അനിൽ കുമാറും ചേർന്ന് നിർവഹിച്ചു സംഘടനാ പ്രസിഡന്റ് പ്രദീപ് നന്ദിയും രതീഷ് രവീന്ദ്രൻ സ്വാഗതവും പറഞ്ഞു സംഘടനയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കുട്ടപ്പാറ പേപ്പാറ റോഡിൽ കണി കൊന്നകൾ വച്ചു പിടിപ്പിച്ചതിനാണ് വനം വകുപ്പിന്റെ കഴിഞ്ഞ വർഷത്തെ വനമിത്ര അവാർഡ് സംഘടനയ്ക് ലഭിച്ചത്