എഴുത്തുകാരി പി വത്സല അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരി പി വത്സല അന്തരിച്ചു. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിടപറഞ്ഞത്. ഹൃദ്രോഗത്തെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും വത്സലയുടെ എഴുത്തിന് ലഭിച്ചിട്ടുണ്ട്. 2021 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും വത്സല സ്വന്തമാക്കിയിട്ടുണ്ട്. നെല്ല് , എന്റെ പ്രിയപ്പെട്ട കഥകള്‍ , ഗൗതമന്‍ , മരച്ചോട്ടിലെ വെയില്‍ ചീളുകള്‍ തുടങ്ങിയവയാണ് പ്രശസ്തമായ കൃതികള്‍. നെല്ല് ആണ് വത്സലയുടെ ആദ്യ നോവല്‍. ഈ കഥ പിന്നീട് എസ്.എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി.
സാഹിത്യ അക്കാദമിയുടെ അധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen + two =