മലപ്പുറം: വള്ളിക്കുന്നില്‍ മഞ്ഞപിത്തം പടരുന്നു. അത്താണിക്കലില്‍ മാത്രം 284 പേർക്ക് മഞ്ഞതപിത്ത ബാധ സ്ഥിരീകരിച്ചു.വള്ളിക്കുന്ന്, മൂന്നിയൂർ, ചേലേമ്ബ്ര, തേഞ്ഞിപ്പലം തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നത്. ഇതോടെ വള്ളിക്കുന്ന് മണ്ഡലത്തിലെ മഞ്ഞപിത്ത ബാധിതരുടെ എണ്ണം 459 ആയി ഉയർന്നു.രോഗം ബാധിച്ച് ചികിത്സയിലിരുന്ന 15 വയസുകാരി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പ്രദേശത്തിലെ സ്കൂളുകള്‍ക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് . വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണം ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.