തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 292 പേര്‍ക്ക് കോവിഡ് സ്ഥിതീകരീകരിച്ചു.രോഗം ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു.ഇതോടെ, കോവിഡ് ആക്ടീവ് കേസുകള്‍ 2041 ആയി ഉയര്‍ന്നുഇതിനിടെ, വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വിശദീകരിക്കും.കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും നിയന്ത്രണ വിധേയമാണെന്നാണ് കേരളത്തിെൻറ വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുൻകരുതല്‍ നടപടികള്‍ ശക്തമാക്കിയിരിക്കയാണെന്ന് കേരളം ബോധ്യപ്പെടുത്തും.കോവിഡ് കേസിലെ വര്‍ധന നവംബര്‍ മാസത്തില്‍തന്നെ കണ്ടിരുന്നു. അതനുസരിച്ച് മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി.സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാനും യോഗം നിര്‍ദേശം നല്‍കി.