തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ചു യോഗാദർശൻ എന്ന പേരിൽ 20ന് വ്യാഴാഴ്ച്ച രാവിലെ 9 മണിമുതൽ 1 മണി വരെ ചേമ്പർ ഓഫ് കോമേഴ്‌സ് ഹാളിൽ യോഗാ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. യോഗാ ആധുനിക സമൂഹത്തിൽ, ആരോഗ്യവും യോഗാ ചികിത്സയും, മോക്ഷം – മോക്ഷോപായം എന്നീ വിഷയങ്ങളെ സംബന്ധിച്ചുളള സെമിനാറും, മുതിർന്ന യോഗാചാര്യൻമാർ നടത്തുന്ന യോഗാ പ്രദർശനവും ഉണ്ടായിരിക്കും. ഈ സെമിനാറിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ 15 ന് മുൻപായിട്ട് 9895625551 എന്ന നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.