സ്നേഹമുള്ള മനസ്സുകളുടെ ഉടമകളാണ് ഭിന്നശേഷിക്കാർ നിങ്ങൾക്ക് ഒരു കുറവുമില്ല -പ്രൊഫ:ഓമനക്കുട്ടി




തിരുവനന്തപുരം :സ്നേഹമുള്ള മനസ്സുകളുടെ ഉടമകളാണ് ഭിന്നശേഷിക്കാർ നിങ്ങൾക്ക് ഒരു കുറവുമില്ലെന്ന്‌ പ്രൊഫ:ഓമനക്കുട്ടി.സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ആസാദികാ സക്ഷമ മഹോത്സവത്തിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കയാണ് അവർ ഇങ്ങനെ പറഞ്ഞത്. നാല് തലമുറയിലെ സംഗീത ലോകത്തെ അംഗമാണ് താനെന്നു ഓമനകുട്ടി സദസ്സിനെ ഓർമ്മിപ്പിച്ചു. ഇന്നത്തെ ലോകത്തിൽ ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല. മാനവസേവ -മാധവസേവഎന്നാണ് ഈ പരിപാടിയെക്കുറിച്ച് അവർ പറഞ്ഞത് സക്ഷമ ഇക്കാ ര്യത്തിൽ വിജയം കൈവരിച്ചിട്ടുണ്ടെന്നു അവർ ഓർമിപ്പിച്ചു. സ്നേഹമുള്ള മനസ്സിന്റെ ഉടമകളാണ് ഭിന്ന ശേഷിക്കാരെന്നു അവർ ഓർമിപ്പിച്ചു. ഹൃദയം തന്നെ യാണ് അവരുടെ ചിരി, അവരുടെ അകമനസ്സ് തന്നെയാണ് ഇത്‌. സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോക്ടർ അനിൽ കുമാറിന്റെ ആദ്യക്ഷതയിൽ നടന്ന യോഗത്തിൽ അസാദിക സമക്ഷ മഹോത് സവത്തിന്റ ഉദ്ഘാടനംസംഗീത ഞ്ജ ഡോക്ടർ ഓമനക്കുട്ടി ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. സമ്മക്ഷ ജില്ലാ വൈസ് പ്രസിഡന്റ്‌ പദ്മകുമാർ സ്വാഗതം ആശംസിച്ചു. തുടർന്ന് അസാദിക അമൃത മഹോത്സവഗാനം അവതരിപ്പിച്ചു. സരിൻ ശിവൻ കൃതജ്ഞത അർപ്പിച്ചു. തുടർന്ന് ഭിന്ന ശേഷിക്കാരുടെ ചിത്ര രചന മത്സരം, ദേശ ഭക്തി ഗാന മത്സരം, ധീര ജവാ ന്മാരെ ആദരിക്കൽ, തുടങ്ങിയവ നടന്നു. ജില്ലയിൽ നൈ നിന്ന് നൂറു കണക്കിന് ഭിന്ന ശേഷിക്കാരാ യ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

11 − 6 =