കൊച്ചി : ഇടപ്പള്ളിയില്‍ എംഡിഎംഎ കൈവശം വച്ച യുവാവും യുവതിയും പിടിയില്‍. പച്ചാളം ഷണ്‍മുഖപുരം സ്വദേശി വിഷ്ണു സജനൻ(25), ഞാറക്കല്‍ എടവനക്കാട് സ്വദേശി ആതിര(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരുടെ പക്കല്‍നിന്നും 1.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളം സെൻട്രല്‍ എസിപി സി. ജയകുമാറിന്‍റെ നിര്‍ദേശമനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഇടപ്പള്ളി അമൃത ആശുപത്രിക്ക് സമീപത്തുള്ള ഓറഞ്ച് ബേ ലോഡ്ജില്‍ നിന്നും പ്രതികളെ പിടികൂടിയത്.