തുറവൂര്‍: നിയന്ത്രിത മരുന്നുകളുമായി യുവാവും യുവതിയും എക്സൈസ് പിടിയില്‍. കൊച്ചി സ്വദേശിയായ കെ.എസ്. വിഷ്ണു (25), തിരുവാങ്കുളം സ്വദേശിനി സൂര്യപ്രഭ (18) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.തുറവൂരിന് സമീപം വാഹനപരിശോധനക്കിടയിലാണ് ഇരുവരെയും എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
നിശ്ചിത അളവിന് കൂടുതല്‍ കഴിച്ചാല്‍ ലഹരിക്ക് തുല്യമായ മരുന്നുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഡോക്ടറിന്റെ ചീട്ടുണ്ടെങ്കില്‍ മാത്രം ലഭിക്കുന്ന മരുന്നുകളാണ് ഇവ. എങ്ങനെ ഇവര്‍ക്ക് മരുന്നുകള്‍ ലഭിച്ചെന്ന വിവരം അന്വേഷിച്ച് വരുകയാണെന്ന് എക്സൈസ് അറിയിച്ചു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.