കൊല്ലം: എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 2.229 ഗ്രാം എം.ഡി.എം.എയും 12 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.തൊടിയൂര്‍ വേങ്ങറ തറയില്‍ പടീറ്റതില്‍ ആല്‍വിന്‍ വി. ജോര്‍ജ് എന്ന 20-കാരനാണ് പിടിയിലായത്. വന്‍തോതില്‍ മയക്കുമരുന്ന് വില്‍പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. മധുസൂദനന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.