ചാത്തന്നൂര്‍ : എക്‌സൈസ് സംഘം പാരിപ്പള്ളി, മീനമ്പലം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1.405 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.തിരുവനന്തപുരം നെടുമങ്ങാട് ഇറവൂര്‍ സിന്ധു മന്ദിരത്തില്‍ അയിരൂര്‍ കുട്ടന്‍ എന്ന് വിളിക്കുന്ന ഷിബുമോന്‍ (43) ആണ് പിടിയിലായത്. പാരിപ്പള്ളി കരിമ്പാലൂര്‍ കോണത്ത് വീട് വാടകക്കെടുത്തായിരുന്നു കഞ്ചാവ് കച്ചവടം. കരിമ്പാലൂര്‍, പാരിപ്പള്ളി കേന്ദ്രീകരിച്ച് അസമയത്ത് യുവാക്കള്‍ തമ്പടിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷിബുമോന്‍ പിടിയിലായത്. ഇലക്‌ട്രോണിക് ത്രാസും പിടിച്ചെടുത്തു.