ആന്ധ്രാ പ്രദേശ് : എച്ച്‌ഐവി ബാധിത രക്തം ഗര്‍ഭിണിയായ ഭാര്യയില്‍ കുത്തിവച്ച് യുവാവ്. ഭാര്യയെ ഒഴിവാക്കാനും വിവാഹമോചനം നേടുന്നതിനും യുവാവ് കണ്ടെത്തിയ മാര്‍ഗമായിരിക്കുന്നു ഇതെന്ന് പൊലീസ് പറഞ്ഞു.ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥനയത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ആന്ധ്രാപ്രദേശില്‍ നിന്നുമാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ചരണ്‍ എന്ന യുവാവാണ് ഭാര്യയില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തിവച്ചത്. തന്നെ വിവാഹമോചനം ചെയ്യാന്‍ ചരണ്‍ കാരണങ്ങള്‍ അന്വേഷിക്കുകയായിരുവെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചു. വ്യാജ ഡോക്ടറുടെ സഹായതയോടെയാണ് രക്തം കുത്തിവച്ചതെന്നും യുവതി.ഗര്‍ഭകാലത്ത് ആരോഗ്യം ഉറപ്പിക്കാന്‍ കുത്തിവയ്പ്പ് ആവശ്യമാണെന്ന് പറഞ്ഞാണ് തന്നെ ആശുപത്രിയില് എത്തിച്ചതെന്നും യുവതി പറയുന്നു. ആരോഗ്യ പരിശോധനയ്ക്കിടെ താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അവര്‍ പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും ആണ്‍കുഞ്ഞിന് ജന്മം നല്‍കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.