ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം;ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫും ബിജെപിയും

കണ്ണൂര്‍: ആറളം പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. എല്‍ഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
പത്താം ബ്ലോക്കില്‍ കഴിയുന്ന രഘുവെന്ന ആദിവാസി യുവാവാണ് ഇന്നലെ ഉച്ചയോടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. സുഹൃത്തിനൊപ്പം ഫാമില്‍ വിറക് ശേഖരിക്കുന്നതിനിടയിലായിരുന്നു കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ജനുവരിയില്‍ ചെത്ത് തൊഴിലാളിയെ ഫാമില്‍ വച്ച്‌ ആന ചവിട്ടി കൊന്നിരുന്നു. ആറളത്തെ പത്താം ബ്ലോക്കില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടമാണ് ഫാമിലെ താമസക്കാരെ ആക്രമിച്ചത്. വിറക് ശേഖരിക്കാനെത്തിയതായിരുന്നു ആനയുടെ ചവിട്ടേറ്റ് മരിച്ച രഘുവും സംഘവും. ആനകളില്‍ നിന്നും രക്ഷപ്പെടാന്‍ സംഘം ഓടിയെങ്കിലും രഘു വീണ് പോകുകയായിരുന്നു. ആനക്കൂട്ടംപിന്തിരഞ്ഞതിനെ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ രഘുവിനെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടയില്‍ മരണം സംഭവിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പേരാവൂര്‍ താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ നാട്ടുകാരും രഘുവിന്റെ ബന്ധുക്കളുമടക്കം പ്രതിഷേധിച്ചു. ഫാമിലെ താമസക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പരാതി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 5 =