പറവൂര്‍: പട്ടികജാതിക്കാരിയായ വയോധികയെ കബളിപ്പിച്ച് 22 സെന്റ് സ്ഥലവും വീടും തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയില്‍.കണ്ണൂര്‍ ചിറക്കല്‍ കവിതാലയത്തില്‍ ജിഗീഷിനെയാണ് (38) മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ചേന്ദമംഗലം കിഴക്കുപുറം സ്വദേശിനിയായ സാവിത്രിയെന്ന 73കാരിയുടെ ഭര്‍ത്താവിന്റെ പേരിലുള്ള വീടും പുരയിടവുമാണ് 86 ലക്ഷത്തിന് വാങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാല് ലക്ഷം മാത്രം നല്കി ആധാരം ചെയ്ത് തട്ടിയെടുത്തത്. സാവിത്രിയുടെ മകനുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. അന്വേഷണത്തിനിടയില്‍ ഏതാനും മാസം മുമ്ബ് സാവിത്രി മരണപ്പെട്ടിരുന്നു.സമാനമായ തട്ടിപ്പിന് ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ പതിനഞ്ചോളം കേസുണ്ട്.സുപ്രീംകോടതി ജഡ്ജിയാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തിയതിനും കേസുണ്ട്.