കുട്ടനാട് : 6 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചമ്പക്കുളം പഞ്ചായത്ത് തെക്കേക്കര മുറിവേലിച്ചിറ വീട്ടില്‍ അനില്‍ ചാക്കോയെ (23) ആണു പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരുവില്‍ വിദ്യാര്‍ഥിയായ അനില്‍ ഉപയോഗത്തിനും വില്‍പനയ്ക്കുമായി 2 ദിവസം മുൻപ് എത്തിച്ച എംഡിഎഎയാണ് പിടികൂടിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ മേല്‍നോട്ടത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.അമ്പലപ്പുഴ ഡിവൈഎസ്പി ബിജു വി.നായരുടെ നിര്‍ദേശപ്രകാരം പുളിങ്കുന്ന് ഇൻസ്പെക്ടര്‍ എസ്.നിസാം, എസ്‌ഐമാരായ തോമസ്, ബൈജു, എഎസ്‌ഐ ബിനുമോള്‍ ജേക്കബ്, സീനിയര്‍ സിപിഒമാരായ പ്രതീഷ് കുമാര്‍, ഉല്ലാസ് എന്നിവരടങ്ങുന്ന സംഘമാണു ലഹരി പിടികൂടിയത്.