ഇരവിപുരം ആക്കോലില്‍ വീട്ടിന്റെ ടെറസ്സിന് മുകളിലായി മണ്‍കലത്തിനുള്ളില്‍ നട്ടുവളര്‍ത്തിവന്ന കഞ്ചാവ് ചെടിയുമായി യുവാവ് പിടിയില്‍.19 വയസുള്ള അനന്തു രവിയാണ് എക്‌സൈസ് പിടികൂടിയത്.കഞ്ചാവ് ചെടിക്ക് രണ്ട് മാസത്തോളം വളര്‍ച്ചയുണ്ട്. പിടിയിലായ അനന്ദു രവി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണ്. കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് കഞ്ചാവിന്റെ അരികള്‍ ഇട്ട് നട്ടു പിടിപ്പിച്ചെതെന്നാണ് മൊഴി.