പാലക്കാട്: പാലക്കാട് ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവുമായി കോട്ടയം സ്വദേശിയെ പിടികൂടി. കോട്ടയം താഴത്തെങ്ങാടി നബീല്‍ മുഹമ്മദ് (25) ആണ് അറസ്റ്റിലായത്.ഇയാളില്‍ നിന്നും 20 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആര്.പി.എഫ്. ക്രൈം ഇന്റലിജിന്‍സ് ബ്രാഞ്ചും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.വിശാഖപട്ടണത്തു നിന്നും ട്രെയിന്‍ മാര്‍ഗം പാലക്കാട് എത്തി കോട്ടയം ഭാഗത്തേക്ക് ബസില്‍ പോകുന്നതിനായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വരുമ്ബോള്‍ ആണ് ഇയാളെ പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളം, കോട്ടയം കേന്ദ്രികരിച്ചുള്ള ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് കമ്മീഷന് വ്യവസ്ഥയില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പറയുന്നു. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ 10 ലക്ഷത്തോളം രൂപ വിലവരും.റെയില്‍വേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആര്.പി.എഫ്. കമാണ്ടന്റ് ജെതിന്‍ ബി. രാജ് അറിയിച്ചു.