തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി വേട്ട. മണക്കാട് നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 2.76 ഗ്രാം എംഡിഎംഎ ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് പ്രതി വള്ളക്കടവ് സ്വദേശി 34 വയസുള്ള അല്‍ അമീനിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ മുമ്പും എഡിഎംഎ കേസില്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞശേഷം ജാമ്യത്തില്‍ ഇറങ്ങിയ ആളാണ്.