ഷെര്‍ണൂര്‍ : ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പട്ടാമ്ബി സ്വദേശി അരുണ്‍ കൃഷ്ണ ആണ് പിടിയിലായത് .ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 6.5 ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് കണ്ടെടുത്തു. എക്സൈസ്, ആര്‍പിഎഫ് സംയുക്ത പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.